ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പതിനേഴുകാരൻ മരിച്ചു
1546327
Monday, April 28, 2025 10:36 PM IST
കൽപ്പറ്റ: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പതിനേഴുകാരൻ മരിച്ചു. തെക്കുംതറ കാരാറ്റപടി വാടോത്ത് ശ്രീനിലയം ശിവപ്രസാദിന്റെയും ദീപയുടെയും മകൻ സഞ്ജയ് ശിവ (17) യാണ് മരിച്ചത്.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശ്വാസതടസം നേരിടുകയായിരുന്നു. രാത്രി തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.