മേപ്പാടി സെന്റ് ജോർജ് പള്ളിയിൽ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു
1546601
Tuesday, April 29, 2025 7:34 AM IST
മേപ്പാടി: മേപ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു.
വികാരി ഫാ. ഗീവർഗീസ് ജിൻസ് നെടിയവിള വിശുദ്ധ കുർബാനാനന്തരം കൊടിയുയർത്തി. 30ന് വൈകുന്നേരം അഞ്ചിന് ആത്മീയ സംഘടനാ വാർഷികം, തുടർന്ന് സന്ധ്യാനമസ്ക്കാരം, കാപ്പംകൊല്ലി കുരിശിങ്കലേക്ക് പ്രദക്ഷിണം, ആശീർവാദവും അത്താഴനേർച്ചയും നടക്കും. മേയ് ഒന്നിന് വിശുദ്ധ കുർബാന ഫാ. തോമസ് ജോർജ് പട്ടശേരിൽ കോട്ടയത്തിന്റെ പ്രധാന കാർമികത്വത്തിൽ നടക്കും.