നുണ ആവർത്തിച്ച് ഫലിപ്പിക്കാനുള്ള സിപിഎം നീക്കം പരിഹാസ്യം: യുഡിഎഫ്
1575106
Saturday, July 12, 2025 5:46 AM IST
കൽപ്പറ്റ: വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ കേസ് ഒതുക്കാൻ ടി. സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ഇടപെട്ടുവെന്ന ദുരാരോപണം ആവർത്തിച്ച് ഫലിപ്പിക്കാനുള്ള സിപിഎം നീക്കത്തെ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി അപലപിച്ചു. ഗീബൽസിയൻ തന്ത്രം ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്ന് അഭിപ്രായപ്പെട്ടു.
മയക്കുമരുന്ന് മാഫിയയ്ക്കെതിരേ നിയമസഭയിലും പുറത്തും നിലപാട് സ്വീകരിച്ച ടി. സിദ്ദിഖ് എംഎൽഎയെയും അദ്ദേഹത്തിന്റെ ഓഫീസിനെയുംകുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ട്.
സിപിഎം ജില്ലാഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷമാണ്. ഇതിൽനിന്നു ജനശ്രദ്ധ തിരിക്കുന്നതിനാണ് പാർട്ടി നേതൃത്വം നുണപ്രചാരണം നടത്തുന്നതെന്നു ആരോപിച്ചു. ചെയർമാൻ ടി. ഹംസ അധ്യക്ഷത വഹിച്ചു. കണ്‍വീനർ പി.പി. ആലി, ബി. സുരേഷ് ബാബു, സലിം മേമന, പോൾസണ്‍ കൂവയ്ക്കൽ എന്നിവർ പ്രസംഗിച്ചു.