ക​ൽ​പ്പ​റ്റ: ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ പു​ന​ർ​നി​ർ​മി​ച്ച​ത് 29 ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ൾ. നാ​ല് പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ൾ, ര​ണ്ട് ബ്ലോ​ക്ക്ത​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, 23 കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 25 കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, നാ​ല് ബ്ലോ​ക്ക്ത​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, നാ​ല് പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ൾ എ​ന്നി​ങ്ങ​നെ 33 ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി പ്ര​കാ​രം ന​വീ​ക​രി​ക്കേ​ണ്ട​ത്.

ഇ​തി​ൽ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ൽ (ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി, മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ) 100 ശ​ത​മാ​നം ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ​പ്പോ​ൾ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ 92 ശ​ത​മാ​ന​വും ബ്ലോ​ക്ക്ത​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ 50 ശ​ത​മാ​ന​വു​മാ​ണ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. സെ​പ്റ്റം​ബ​റോ​ടെ ബ്ലോ​ക്ക്ത​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ ന​വീ​ക​ര​ണം 75 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്ക​ലാ​ണ് ല​ക്ഷ്യം.

ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന, ഹ​ബ് ആ​ൻ​ഡ് സ്പോ​ക്ക് ശൃം​ഖ​ല സ​ജ്ജ​മാ​ക്കു​ന്ന നി​ർ​ണ​യ ലാ​ബ് നെ​റ്റ്വ​ർ​ക്ക് ജി​ല്ല​യി​ൽ 100 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. ആ​കെ 35 സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് നി​ർ​ണ​യ ലാ​ബ് നെ​റ്റ്വ​ർ​ക്ക് പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ത​ന്നെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളു​ടെ നി​ർ​മാ​ണ​വും ജി​ല്ല​യി​ൽ 100 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി.

ജി​ല്ല​യി​ലെ മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ന​ല്ലൂ​ർ​നാ​ട് അം​ബേ​ദ്ക​ർ സ്മാ​ര​ക ട്രൈ​ബ​ൽ ആ​ശു​പ​ത്രി, മേ​പ്പാ​ടി ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ.

ആ​ർ​ദ്രം വാ​ർ​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ 100 ശ​ത​മാ​നം സ​ർ​വേ പൂ​ർ​ത്തി​യാ​യി. 30ന് ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള 4,14,195 പേ​രി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ 90,062 പേ​രി​ൽ ജീ​വി​ത​ശൈ​ലി രോ​ഗ സാ​ധ്യ​ത​യും 27,715 പേ​രി​ൽ പു​തു​താ​യി ര​ക്താ​തി​മ​ർ​ദ്ദ​വും 2,786 പേ​രി​ൽ പു​തു​താ​യി പ്ര​മേ​ഹ​വും ക​ണ്ടെ​ത്തി. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 30ന് ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള 93 ശ​ത​മാ​നം പേ​രി​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ 1,52,102 പേ​രി​ൽ ജീ​വി​ത​ശൈ​ലി രോ​ഗ സാ​ധ്യ​ത​യും 27,374 പേ​രി​ൽ പു​തു​താ​യി ര​ക്താ​തി​മ​ർ​ദ്ദ​വും 2,477 പേ​രി​ൽ പു​തു​താ​യി പ്ര​മേ​ഹ​വും ക​ണ്ടെ​ത്തി. വാ​ർ​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യി​ൽ മ​റ്റ് ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ചു ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ് വ​യ​നാ​ട്.