പണിമുടക്ക്, സംസ്ഥാന നയങ്ങൾക്കെതിരെയും: കെഇഇസി
1574572
Thursday, July 10, 2025 5:51 AM IST
കൽപ്പറ്റ: കേന്ദ്ര സംസ്ഥാന, സർക്കാരുകളുടെ തൊഴിലാളി വിരുദ്ധനിലപാടിൽ പ്രതിഷേധിച്ച് കേരള ഇലക്ട്രിസിറ്റി എംപ്പോയീസ് കോണ്‍ഫെഡറേഷൻ (കെഇഇസി)ന്റെ നേതൃത്വത്തിൽ വൈദ്യുതി തൊഴിലാളികൾ പണിമുടക്കി കൽപ്പറ്റയിൽ പ്രകടനം നടത്തി.
കേന്ദ്ര സർക്കാരിന്റെ തൊലാളിവിരുദ്ധ നിയമ ഭേദഗതികൾ പിൻവലിക്കുക, പൊതു മേഖലയേയും കർഷകരേയും സംരക്ഷിക്കുക, ംസ്ഥാന സർക്കാർ കഐസ്ഇബി ജീവനക്കാരുടെ തടഞ്ഞുവച്ചിരിക്കുന്ന ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, പിഎസ്സി നിയമനങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തിത്.
വിശദീകരണ യോഗം സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ജംഹർ ഉദ്ഘാടനം ചെയ്തു. എം.എം. ബാബിൻ, സി.എ. ബ്ദുൾ അസീസ്, കെ.എം. ാസുദേവൻ, ഒ.വി. ബാബു, കെ.ടി. കൃഷ്ണദാസ് തുടങ്ങിയവർ പ്രസംഗിച്ചു.