ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി
1574835
Friday, July 11, 2025 6:00 AM IST
കൽപ്പറ്റ: സർവകലാശാലകളിൽ ആർഎസ്എസ് അജൻഡ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
വിദ്യാർഥികളെ േഓഫീസിനു മുന്പിൽ പോലീസ് തടഞ്ഞു. തുടർന്നു ചേർന്ന യോഗം ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്. ആദർശ് അധ്യക്ഷത വഹിച്ചു. അഥീന ഫ്രാൻസിസ്, ഇ.എ. സായന്ത്,സി.ആർ. വിഷ്ണു, മുഹമ്മദ് ഷിബിലി, കെ.എസ്. മുഹമ്മദ് ഷിയാസ് എന്നിവർ പ്രസംഗിച്ചു.
മീനങ്ങാടിയിൽ അക്ഷയ് പ്രകാശ്, പുൽപ്പള്ളിയിൽ സി.ആർ. വിഷ്ണു, വൈത്തിരിയിൽ മുഹമ്മദ് ഷിബിലി, വൈത്തിരിയിൽ സച്ചു ഷാജി, പനമരത്ത് പി.എം. പ്രവീണ്‍കുമാർ എന്നിവർ പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു.