കൃഷിയിടത്തിലേക്ക് വെള്ളം കുത്തിയൊലിക്കുന്നു: നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം
1574839
Friday, July 11, 2025 6:00 AM IST
കൽപ്പറ്റ: കാരാപ്പുഴ-വാഴവറ്റ റോഡിൽ കരുവില്ലി ദേവീക്ഷേത്രത്തിന് സമീപം ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം കൃഷിയിടത്തിലേക്ക് കുത്തിയൊലിക്കുന്നതിന് തടയാൻ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം.
വാഴവറ്റ സ്വദേശിനി കെ.പി. ലാലിയുടെ പരാതിയിൽ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ജല അഥോറിറ്റി അസി.എക്സിക്യുട്ടീവ് എൻജിനിയർക്കാണ് നിർദേശം നൽകിയത്. നടപടി സ്വീകരിച്ച് അസി.എക്സിക്യുട്ടീവ് എൻജിനിയർ ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണം. കേസ് ഓഗസ്റ്റിൽ കമ്മീഷൻ ബത്തേരി ടൗണ്‍ ഹാളിൽ നടത്തുന്ന സിറ്റിംഗിൽ പരിഗണിക്കും.