കെവികെ മേധാവിയെ ഉപരോധിച്ചു
1574837
Friday, July 11, 2025 6:00 AM IST
അന്പലവയൽ: വിദ്യാർഥിനികളോട് മോശമായി പെരുമാറിയ സംഭവത്തിൽ ആരോപണ വിധേയനെതിരേ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ.വി.പി. രാജനെ അദ്ദേഹത്തിന്റെ കാര്യാലയത്തിൽ ഉപരോധിച്ചു. ആരോപണം 10 ദിവസത്തിനകം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് കെവികെ മേധാവി രേഖാമൂലം ഉറപ്പുനൽകിയതിനെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
ജില്ലാ പ്രസിഡന്റ് അമൽ ജോയ്, ലയണൽ മാത്യു, അസിസ് വാളാട്, സിറിൽ ജോസ്, മുത്തലിബ് പഞ്ചാര, ജിനു കോളിയാടി, അനീഷ് റാട്ടക്കുണ്ട്, അബ്ദുൾ മനാഫ്, രാഹുൽ ആലിങ്ങൽ, സുഹൈൽ കന്പളക്കാട്, ശ്രീലാൽ തൊവരിമല, ആഷിഖ് മൻസൂർ, യൂനസ് അലി, അശ്വിൻ ചുള്ളിയോട് എന്നിവർ നേതൃത്വം നൽകി.