കരിങ്കുറ്റി ഗവ.സ്കൂളിൽ വിജയോത്സവവും കെട്ടിടം ഉദ്ഘാടനവും നടത്തി
1574841
Friday, July 11, 2025 6:00 AM IST
കോട്ടത്തറ: പഞ്ചായത്തിലെ കരിങ്കുറ്റി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും കെട്ടിടം ഉദ്ഘാടനവും പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സർക്കാർ സ്കൂളുകളിലും അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തിയതായും വിദ്യാലയങ്ങൾ ആധുനികമാക്കുന്നതിന് നടപടികൾ പുരോഗതിയിലാണെന്നും മന്ത്രി പറഞ്ഞു.
ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ്, വാർഡ് മെംബർമാരായ അനിത ചന്ദ്രൻ, ജീന തങ്കച്ചൻ, സുരേഷ് പ്രിൻസിപ്പൽ സി.എം. ലിജി, പ്രധാനാധ്യാപിക ബീന മാണിക്കോത്ത്, പിഡബ്ല്യുഡി എക്സിക്യുട്ടീവ് എൻജിനിയർ എൻ. ശ്രീജിത്ത്, എസ്എംസി ചെയർമാൻ ജോസ് മേട്ടയിൽ, സ്റ്റാഫ് സെക്രട്ടറി സജി ആന്റോ, പിടിഎ പ്രസിഡന്റ് കെ.എസ്. ജിതേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
രണ്ട് കോടി രൂപ ചെലവിലാണ് സ്കൂളിന് കെട്ടിടം പണിതത്. ഭിന്നശേഷി വിദ്യാർഥികൾക്ക് റാന്പും പ്രത്യേക ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.