പകർച്ചവ്യാധി പ്രതിരോധ ക്യാന്പ് നടത്തി
1574574
Thursday, July 10, 2025 5:51 AM IST
കാവുംമന്ദം: മഴക്കാലത്ത് വർധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത്, ഗവ. ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു.
ക്യാന്പിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് അംഗം ചന്ദ്രൻ മടത്തുവയൽ അധ്യക്ഷത വഹിച്ചു.
ആശുപത്രി വികസന സമിതി അംഗങ്ങളായ എ.കെ. മുബഷിർ, കവിത ചന്ദ്രൻ, നാരായണ മാരാർ, വിശ്വന്ത് മടത്തുവയൽ, മെഡിക്കൽ ഓഫീസർ ഡോ. അഞ്ജിഷ, പി. സുബ്രഹ്മണ്യൻ ുടങ്ങിയവർ പ്രസംഗിച്ചു.