ആനക്കുന്ന്-ചെറുമല റോഡ് ഉദ്ഘാടനം ചെയ്തു
1574838
Friday, July 11, 2025 6:00 AM IST
ചീരാൽ: നെൻമേനി പഞ്ചായത്തിലെ 13-ാം വാർഡിൽ കോണ്ക്രീറ്റ് ചെയ്ത സഞ്ചാരയോഗ്യമാക്കിയ ആനക്കുന്ന്-ചെറുമല റോഡ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. ബേബി ഉദ്ഘാടനം ചെയ്തു. സി.എം. ഷിജു അധ്യക്ഷത വഹിച്ചു.
ജെ.ഐ. രാജു, കെ.സി.കെ. തങ്ങൾ, ടി.കെ. രാധാകൃഷ്ണൻ, എസ്.എം. ഉമ്മർ ഖയാം, സി. അബ്ദുൾ ഗഫൂർ, ഒ.എസ്. കുട്ടാപ്പു, സി.എം. കുഞ്ഞിമുഹമ്മദ്, എൻ.പി. കുഞ്ഞീദ്, മനു ആശിഷ് നായർ, സി.എം. ഉമ്മർ, സി. കദീജ എന്നിവർ പ്രസംഗിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പ്രവൃത്തി നടത്തിയത്.