പതിനാറുകാരിയെ വിവാഹം ചെയ്യാൻ ശ്രമം; യുവാവ് അറസ്റ്റിൽ
1574842
Friday, July 11, 2025 6:00 AM IST
ഉൗട്ടി: പതിനാറുകാരിയെ വിവാഹം ചെയ്യാൻ ശ്രമിച്ച കേസിൽ 35കാരൻ അറസ്റ്റിൽ. നഗരപരിധിയിൽ താമസിക്കുന്ന സുരേഷ് എന്ന രാജയെയാണ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കളിൽ ചിലരുടെ പരാതിയിൽ പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് സുരേഷിനെതിരേ കേസ്.
ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഭാര്യയുമായി പിണങ്ങിക്കഴിയുന്നതിനിടെയാണ് 16കാരിയുമായി അടുപ്പത്തിലായി വിവാഹത്തിന് ശ്രമിച്ചത്.