മക്കിയാട് സെന്റ് ജൂഡ്സ് പള്ളിയിൽ പ്രധാന തിരുനാൾ ഇന്ന്
1574836
Friday, July 11, 2025 6:00 AM IST
മക്കിയാട്: സെന്റ് ജൂഡ്സ് പള്ളിയിൽ വിശുദ്ധ ബെനഡിക്ടിന്റെ തിരുനാളും നൊവേനയും ഇന്ന് സമാപിക്കും. മൂന്നു ദിവസം മുന്പായിരുന്നു തിരുനാൾ ആരംഭം. ഇന്ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് സിൽവസ്ട്രോ ബെനഡിക്ടിൻ സഭ മക്കിയാട് പ്രൊവിൻസ് സുപ്പീരിയർ റവ.ഡോ.വിൻസന്റ് കൊരണ്ടിയാർകുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന.
വികാരി ഫാ.സന്തോഷ് കാവുങ്കൽ, മക്കിയാട് ബെനഡിക്ടിൻ ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ.ജോസഫ് കൊല്ലംകുളം എന്നിവർ സഹകാർമികരാകും. ബെനഡിക്ടിൻ ആശ്രമം അസി.സുപ്പീരിയർ ഫാ.ജയിംസ് കുന്പുക്കിയിൽ സന്ദേശം നൽകും. 6.30ന് വിശുദ്ധ ബെനഡിക്ടിന്റെ നൊവേന, വിശുദ്ധ കുർബാനയുടെ ആശീർവാദം, തിരുശേഷിപ്പ് വണക്കം, നേർച്ച.