ഓഫീസിനെതിരായ ആരോപണം പച്ചക്കള്ളം: ടി. സിദ്ദിഖ് എംഎൽഎ
1574571
Thursday, July 10, 2025 5:51 AM IST
കൽപ്പറ്റ: വാഹനാപകടത്തിൽ പരിക്കേറ്റ ആളുടെ കൈവശം മയക്കുമരുന്നു കണ്ടെത്തിയ സംഭവം പണം വാങ്ങി ഒതുക്കാൻ തന്റെ ഓഫീസ് ശ്രമിച്ചെന്ന ആരോപണം പച്ചക്കള്ളമാണെന്ന് ടി. സിദ്ദിഖ് എംഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. കേസ് ഒതുക്കാനുള്ള ശ്രമത്തിൽ എംഎൽഎയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കുറിപ്പ്.
ആരോപണത്തിൽ പറയുന്നയാൾ തന്റെ ഗണ്‍മാനായി പ്രവർത്തി 2022ൽ അഞ്ചുമാസം മാത്രമാണ്. കേസിന്റെ സമയത്ത് താനുമായോ തന്റെ ഓറഫീസുമായോ അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നില്ല. തന്നെയും ഓഫീസിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും എംഎൽഎ പറഞ്ഞു.