ല​ഹ​രിവി​രു​ദ്ധ കാ​മ്പ​യി​ൻ: സം​ഘാ​ട​ക സ​മി​തി​യാ​യി
Saturday, September 24, 2022 5:25 AM IST
ച​ന്ദ​ന​ക്കാം​പാ​റ: സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ച് വ​രു​ന്ന ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​നി​യോ​ഗം ഒ​രു സാ​മൂ​ഹി​ക വി​പ​ത്താ​യി ക​ണ്ടു​കൊ​ണ്ട് അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പ സ്കൂ​ളു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ചെ​റു​പു​ഷ്പ യു​പി സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ പി.​കെ.​രാ​ഘ​വ​ൻ, പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​ത്തു തോ​മ​സ്, സി​ന്ധു ബെ​ന്നി, ഷീ​ന ജോ​ൺ, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​രാ​യ റോ​യ് ഏ​ബ്ര​ഹാം, വി​ജി മാ​ത്യു, തോ​മ​സ് മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്റ് പ്ര​വീ​ൺ പാ​ല​മ​റ്റം, ത​ങ്ക​ച്ച​ൻ മാ​ത്യു, സി.​ജെ.​അ​വി​രാ​ച്ച​ൻ, സെ​ബാ​സ്റ്റ്യ​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ടി​ന്റെ ന​ന്മ​യ്ക്കാ​യി ജാ​തി, മ​ത, രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നാ​ട്ടു​കാ​ർ പ​രി​പൂ​ർ​ണ പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചു.