പാ​ച​ക വാ​ത​കം തു​റ​ന്നുവി​ട്ട് മാ​താ​പി​താ​ക്ക​ളെ​യും ഭാ​ര്യ​യേ​യും കൊ​ല്ലാ​ൻ ശ്ര​മം :​ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ അ​റ​സ്റ്റി​ൽ
Tuesday, October 4, 2022 12:51 AM IST
ഇ​രി​ട്ടി: മാ​താ​പി​താ​ക്ക​ളെ​യും ഭാ​ര്യ​യെ​യും പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ തു​റ​ന്നുവി​ട്ട് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ അ​റ​സ്റ്റി​ൽ. പെ​രു​മ്പ​റ​മ്പ് സ്വ​ദേ​ശി​യും മ​ട്ട​ന്നൂ​ർ എ​ക് സൈ​സ് ഓ​ഫി​സി​ലെ സി​വി​ൽ എ​ക്സ് സൈ​സ് ഓ​ഫി​സ​റു​മാ​യ മ​ധു (48) വി​നെ​യാ​ണ് ഇ​രി​ട്ടി സി​ഐ കെ.​ജെ. ബി​നോ​യ്‌ അ​റ​സ്റ്റ് ചെ​യ്ത​ത​ത്. വ​ധ ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് മ​ധു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ‌ ഞാ​യ​റാ​ഴ്ച രാ​വി​ലെ പാ​ച​ക​വാ​ത​കം തു​റ​ന്നുവി​ട്ട് മൂ​ന്നുപേ​രെ​യും അ​ടു​ക്ക​ള​യി​ൽ അ​ട​ച്ചു പൂ​ട്ടി​യെ​ന്നാ​ണ് പ​രാ​തി. പി​ന്നീ​ട് ഭാ​ര്യ ശ​രി​ക സ്റ്റൂ​ൾ കൊ​ണ്ട് വാ​തി​ലി​ന്‍റെ പൂ​ട്ട് അ​ടി​ച്ചു ത​ക​ർ​ത്ത് മാ​താ​പി​താ​ക്ക​ളെ​യും പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.