ല​ഹ​രി​വാ​ഹ​ക​ർ​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: പി.​ടി. മാ​ത്യു
Wednesday, November 30, 2022 12:42 AM IST
പ​യ്യാ​വൂ​ർ: ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​ത്തു​ന്പോ​ഴും മ​റു വ​ശ​ത്ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഒ​ത്താ​ശ​യാ​ൽ ല​ഹ​രി​വാ​ഹ​ക​ർ നി​യ​മ ന​ട​പ​ടി​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്നു​വെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു പ​റ​ഞ്ഞു. യു​ഡി​എ​ഫ് പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഇ.​കെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം ചാ​ക്കോ പാ​ല​ക്ക​ലോ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി ബേ​ബി തോ​ലാ​നി, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​പി. ജോ​സ്, ജി​ത്തു തോ​മ​സ്, ഷിം​സ് തോ​മ​സ് കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ടെ​ൻ​സ​ൻ ജോ​ർ​ജ് ക​ണ്ട​ത്തി​ൻ​ക​ര, പി.​ആ​ർ. രാ​ഘ​വ​ൻ, ജെ​യിം​സ്, ഫി​ലി​പ്പ് പാ​ത്തി​ക്ക​ൻ, ടി.​പി. അ​ഷ​റ​ഫ്, ആ​നീ​സ് നെ​ട്ട​നാ​നി, സി​ന്ധു ബെ​ന്നി , ഷി​ജി തോ​മ​സ്, ബേ​ബി മു​ല്ല​ക്ക​രി, ഷാ​ജു ജെ​യിം​സ്, ര​ജീ​ഷ് അ​മ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​സം​ബ​ർ ര​ണ്ടി​ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സം​ഗ​മ​വും വി​ജ​യ​പ്പി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.