ഇ​രി​ക്കൂ​റി​ലെ ആ​റ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ ഒ​രു​ങ്ങും
Saturday, December 3, 2022 1:18 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​റ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ ഒ​രു​ക്കു​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. മു​ൻ എം​എ​ൽ​എ ​കെ.​സി. ജോ​സ​ഫ് 2020-21 വ​ർ​ഷ​ത്തെ ​പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ൽ നി​ന്നു​ള്ള തു​ക വി​നി​യോ​ഗി​ച്ച് ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​റ് സ്കൂ​ളു​ക​ൾ​ക്ക് സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ ഒ​രു​ക്കു​ന്ന​തി​ന് ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു. ഇ​തുപ്ര​കാ​രം നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ന് 10 ലാ​പ്ടോ​പ്പു​ക​ൾ, തേ​ർ​ളാ​യി മാ​പ്പി​ള എ​യു​പി സ്കൂ​ളി​ന് ര​ണ്ട് സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ൾ, ചെ​ങ്ങ​ള​യി എ​യു​പി സ്കൂ​ളി​ന് ര​ണ്ട് സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ൾ, ന​ടു​വി​ൽ എ​ൽ​പി സ്കൂ​ളി​ന് ഒ​രു സ്മാ​ർ​ട്ട് ക്ലാ​സ് റൂം, ​കൊ​ട്ടൂ​ർ​വ​യ​ൽ സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ന് ഒ​രു ലാ​പ്ടോ​പ്പും സൗ​ണ്ട് സി​സ്റ്റ​വും, ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന് ഒ​രു ലാ​പ്ടോ​പ്പും സൗ​ണ്ട് സി​സ്റ്റ​വുമാ​ണ് അ​നു​വ​ദി​ച്ച​ത്. 10,42,123 രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.