കാ​ർ മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, January 28, 2023 10:34 PM IST
ക​ല്യാ​ശേ​രി: കാ​ർ മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​ല്യാ​ശേ​രി ഹാ​ജി​മൊ​ട്ട സ്വ​ദേ​ശി കെ. ​ജ​യേ​ഷ് (26) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് അ​ല​വി​ൽ ക​വ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ണ്ണൂ​രി​ലെ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. ത​റ​വാ​ട് ക്ഷേ​ത്ര​ത്തി​ൽ ക​ളി​യാ​ട്ടം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷ​മാ​ണ് സം​ഘം യാ​ത്ര തി​രി​ച്ച​ത്. കാ​ർ റോ​ഡ​രി​കി​ലെ കൈ​വ​ണ്ടി​യി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ടാ​ണു മ​ര​ത്തി​ൽ ഇ​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ എ​ല്ലാ​വ​രും കാ​റി​നു പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ​തി​ന്നാ​ൽ സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ജ​യേ​ഷി​നെ ഉ​ട​ൻ ത​ന്നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം ക​ല്യാ​ശേ​രി ബി​ക്കി​രി​യ​ൻ​പ​റ​മ്പ് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. ക​ല്യാ​ശേ​രി ഹാ​ജി​മൊ​ട്ട​യി​ലെ ഒ.​വി. നാ​രാ​യ​ണ​ൻ-​കൂ​ന​ത്ത​റ ഓ​മ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: നി​കേ​ഷ് (ചെ​ന്നൈ), പ്ര​ജീ​ഷ് (ഡെ​ൻ​മാ​ർ​ക്ക്).