കൊറഗ വിഭാഗത്തിലെ 13 പേര്‍ക്ക് നൈപുണ്യ പരിശീലനത്തിലൂടെ ജോലി
1300982
Thursday, June 8, 2023 12:49 AM IST
കാസര്‍ഗോഡ്: പാര്‍ശ്വവത്കൃത ഗോത്രവിഭാഗമായ കൊറഗരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 13 യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനത്തിലൂടെ ബംഗളൂരു, കോയമ്പത്തൂര്‍ നഗരങ്ങളിലെ വ്യവസായമേഖലയില്‍ ജോലി ലഭിച്ചു.
ജില്ലാ പഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ക്ക് തലശ്ശേരി എന്‍ടിടിഎഫില്‍ അഞ്ചുമാസത്തെ പരിശീലനം നല്‍കിയത്.
കോഴ്സ് പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും കളക്ടര്‍ കെ.ഇമ്പശേഖറും ചേര്‍ന്ന് 13 പേര്‍ക്കും കൈമാറി. കൊറഗ വിഭാഗത്തില്‍ നിന്നു എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയ 18 നും 24 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. സാങ്കേതിക പരിശീലനത്തോടൊപ്പം ഇംഗ്ലീഷിലുള്ള ആശയവിനിമയം, സഹകരണം, ടൈം മാനേജ്മെന്റ് എന്നിവയിലും പരിശീലനം നല്‍കിയിരുന്നു.