കോടോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിന് സമര്‍പ്പിച്ചു
1574185
Tuesday, July 8, 2025 10:21 PM IST
കോടോം: സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കോടോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യു മന്ത്രി കെ. രാജന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. നിര്‍മിതികേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി. രാജ്മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഡപ്യൂട്ടി കളക്ടര്‍ ലിപു എസ്. ലോറന്‍സ്, വെള്ളരിക്കുണ്ട് താലൂക്ക് തഹസില്‍ദാര്‍ പി.വി. മുരളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. ശ്രീലത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍, പഞ്ചായത്തംഗങ്ങളായ പി. കുഞ്ഞികൃഷ്ണന്, സൂരയ ഗേപാലന്, ആന്‍സി ജോസഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. ഗോവിന്ദന്, ടി.കെ. രാമചന്ദ്രന്, എ. രാമചന്ദ്രന്, പി. സാജു ജോസഫ്, രാധാകൃഷ്ണന്, എ.യു. മത്തായി എന്നിവര്‍ പ്രസംഗിച്ചു.