സജി ചെറിയാൻ പറഞ്ഞത് യാഥാർഥ്യം: കെ. സുരേന്ദ്രൻ
1574187
Tuesday, July 8, 2025 10:21 PM IST
തൃക്കരിപ്പൂർ: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സ തേടി പോയാൽ ജീവൻ ബാക്കിയുണ്ടാവില്ലെന്നും അതു കൊണ്ടാണ് മന്ത്രിമാർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതെന്നും മന്ത്രി സജി ചെറിയാൻ തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ ആതുരശുശ്രൂഷാരംഗത്തിന്റെ യഥാർഥ ചിത്രമാണ് പുറത്തു വരുന്നതെന്ന് മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
ബിജെപി തൃക്കരിപ്പൂർ മണ്ഡലം കൺവൻഷൻ കെഎംകെ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടി.വി. ഷിബിൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി മുഖ്യപ്രഭാഷണം നടത്തി. എം. ഭാസ്കരൻ, എം. ബൽരാജ്, പി.ആർ. സുനിൽ, സാഗർ ചാത്തമത്ത്, ടി. കുഞ്ഞിരാമൻ, ഇ. അനുപ്രിയ, എം. ശ്യാമപ്രസാദ്, കെ. രമേശൻ, ഇ.എം. സോജു, കെ. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.