കൊല്ലം: ജലസ്രോതസുകൾ സംരക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ ജലത്തെയോർത്ത് ദുഃഖിക്കേണ്ടി വരുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ്. പുതിയ തലമുറയ്ക്ക് വേണ്ടി ജലം സംരക്ഷിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം എന്നും മേയർ പറഞ്ഞു
ലോക ജലദിനത്തിന്റെ ഭാഗമായി കേരള സൗഹൃദവേദി ആശ്രാമം അഡ്വഞ്ചർ പാർക്കിലെ അഷ്ടമുടിക്കായൽ തീരത്ത് സംഘടിപ്പിച്ച ജലസംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേയർ.
പ്രസിഡന്റ് ആർ. രാജശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ബിജു ബി നെൽസൺ, ആർ. പ്രകാശൻ പിള്ള, ജയിന് ആൻസിൽ ഫ്രാൻസിസ്, വീടി.കുരീപ്പുഴ, സാബു ബെനഡിക്ട്, സജീവ് പരിശവിള, റോണ റിബൈറോ, ആദിക്കാട് മധു, ജോസ് മാതാലയം, പ്രസന്നൻ ഉണ്ണിത്താൻ, ഇ. എമേഴ്സൺ, മാനുവൽ, പെരുമൺ ജോയ്, ജോസഫ് അരവിള, ജെറാൾഡ് തോമസ്, ഉമ സാന്ദ്ര, ഹില്‍ഡ ഷീല, ഡൈനീഷ്യ, ജസ്റ്റിൻ കണ്ടച്ചിറ എന്നിവർ പ്രസംഗിച്ചു.