കാവ്യസന്ധ്യ സംഘടിപ്പിച്ചു
1575879
Tuesday, July 15, 2025 3:24 AM IST
ചവറ: സംസ്കാര സാഹിതി ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൺമറഞ്ഞു പോയ കലാ സാഹിത്യകാരന്മാർക്ക് ബാഷ്പാഞ്ജലി അർപ്പിച്ച് "ഓർമയ്ക്കൊരു സ്നേഹഗീതം’ (കാവ്യസന്ധ്യ) ചവറ തട്ടാശേരി കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ചു.കാവ്യ സന്ധ്യ സംസ്ഥാന സമിതി അംഗം ഷിജു നെല്ലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ എഫ്. എമേഴ്സൺ , കൺവീനർ അജി ആലുംമൂട്ടിൽ, ചവറ ഹരീഷ്, ചവറ ഗോപകുമാർ, ബിജു ഡാനിയൽ,ആസാദ് ആശീർവാദ് ,കലാകാരന്മാരായ എം.ആർ. അരവിന്ദൻ, ടൈറ്റസ് കടമ്പാട്ട്, രാധാ മോഹൻ പുതുക്കോട്,ജോസഫ് കരുത്തുറ, സാബ് മുകുന്ദപുരം, രാജേന്ദ്രകുമാർ ചവറ തുടങ്ങിയവർ പ്രസംഗിച്ചു.