കൊ​ല്ലം : ദു​രി​ത നി​വാ​ര​ണ​ത്തി​നും അ​പ​മൃ​ത്യു വി​നാ​ശ​ത്തി​നും ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​ത്തി​നു​മാ​യി കൊ​ല്ലം പു​തി​യ​കാ​വ് ഭ​ഗ​വ​തീ ക്ഷേ​ത്ര​ത്തി​ൽ 17ന് (​ക​ർ​ക്കി​ട​കം ഒ​ന്നി​ന്) രാ​വി​ലെ 5.30ന് ​മ​ഹാ​മൃ​ത്യു​ഞ്ജ​യ ഹോ​മം ന​ട​ത്തും.​

ശി​വ​ക്ഷേ​ത്ര​ത്തി​നു മു​ൻ​പി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഹ​വ​ന​വേ​ദി​യി​ൽ ശ​ബ​രി​മ​ല മു​ൻ​മേ​ൽ​ശാ​ന്തി ത​ന്ത്ര​ര​ത്നം എ​ൻ.ബാ​ല​മു​ര​ളി ത​ന്ത്രി​യു​ടെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.
ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ഞ്ചാ​ക്ഷ​രി മ​ന്ത്ര​വും മൃ​ത്യു​ഞ്ജ​യ മ​ന്ത്ര​വും ഉ​രു​വി​ട്ടു​കൊ​ണ്ടു ഈ ​ഹോ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാം. സ​മാ​പ​ന​ത്തി​ൽ ദു​രി​ത നി​വാ​ര​ണ​ത്തി​നാ​യി എ​ള്ളും ച​മ​ത​യും ശി​ര​സി​ലു​ഴി​ഞ്ഞു ഹോ​മ​കു​ണ്ഡ​ത്തി​ൽ സ​മ​ർ​പ്പി​ക്കാം.​വ​ഴി​പാ​ട് ബു​ക്ക് ചെ​യ്യു​ന്ന​തി​ന് 8301042088 ബ​ന്ധ​പ്പെ​ടു​ക.