കൊ​ല്ലം: ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ഇ​ട​വ​ട്ടം സ്വ​ദേ​ശി ആ​ന്‍റോ ടോ​ണി ആ​ണ് ക​ഞ്ചാ​വു​മാ​യി കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഒ​റീ​സ​യി​ൽ നി​ന്നും ക​ട​ത്തി​കൊ​ണ്ടു വ​ന്ന ക​ഞ്ചാ​വ് കൊ​ല്ലം ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ വി​ല്പ​ന ന​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ കൊ​ല്ലം റൂ​റ​ൽ പോ​ലീ​സി​ന്‍റെ​നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ അ​ള​വി​ലു​ള്ള ക​ഞ്ചാ​വ്, എം​ഡി​എം​എ കേ​സു​ക​ളി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ പ്ര​തി​യാ​ണ്. എ​ഴു​കോ​ൺ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സ​ാഫ് എ​സ് ഐ ​ജ്യോ​തി​ഷ് ചി​റ​വൂ​ർ, സ​ബ് ഇ​ൻ​സ്പെ​ക്്‌ടർ മ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.