അ​ഞ്ച​ല്‍ : നൂ​റി​ല​ധി​കം മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ വെ​ള്ളം​കു​ടി ബാ​ബു പി​ടി​യി​ല്‍. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രാ​ത്രി പ​ട്രോ​ളി​ങ്ങി​നി​ടെ അ​ഞ്ച​ല്‍ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​യ വെ​ള്ളം​കൂ​ടി ബാ​ബു​വി​നെ പി​ന്തു​ട​ര്‍​ന്നു പി​ടി​കൂ​ടി​യ​ത്.​

ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ന്ന സ​മ​യം ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും ഉ​ളി, ചു​റ്റി​ക, വെ​ട്ടു​ക​ത്തി ഉ​ള്‍​പ്പ​ടെ ആ​യു​ധ​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി.

അ​ടു​ത്തി​ടെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ബാ​ബു മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. ഒ​രാ​ഴ്ച​യാ​യി മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ്ര​ത്യേ​കി​ച്ചു അ​ഞ്ച​ല്‍ ,ഏ​രൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ്യാ​പ​ക​മാ​യി മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം ഏ​രൂ​രി​ലെ പ​ത്ത​ടി​യി​ല്‍ അ​ടു​ത്ത​ടു​ത്ത നാ​ല് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്.

ഈ​കേ​സി​ല്‍ ഉ​ള്‍​പ്പെടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കെ​യാ​ണ് വെ​ള്ളം​കു​ടി ബാ​ബു പി​ടി​യി​ലാ​കു​ന്ന​ത്. ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞ​ത് പോ​ലീ​സി​നെ സം​ബ​ന്ധി​ച്ച് വ​ലി​യ ആ​ശ്വാ​സ​മാ​ണ്.