സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
1575310
Sunday, July 13, 2025 6:49 AM IST
കൊല്ലം: കൊല്ലം സിറ്റി പോലീസ്, സ്നേഹിത വിമന്‍സ് ഹെല്‍ത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ ‘പരിശോധിക്കുക, കണ്ടെത്തുക, സുരക്ഷിതരാവുക' എന്ന ലക്ഷൃത്തോടെ, ഏറ്റവും നല്ല സംരക്ഷണം നേരത്തെയുള്ള കണ്ടെത്തലാണ്എന്ന പ്രമേയവുമായി സ്തനാര്‍ബുദ നിർണയ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്തെ പോലീസ് ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പ് സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറിയുമായ ഡോ. അമൃത ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണ്‍ അധ്യക്ഷത വഹിച്ചു. പരിശോധന ക്യാമ്പ് സ്നേഹിത ഹെല്‍ത്ത് ഫൗണ്ടേഷന്റെ ഡയറക്ടറും ഗോകുലം മെഡിക്കല്‍ കോളജിലെ കമ്യുണിറ്റി മെഡിസിന് പ്രഫസറുമായ ഡോ.റെജി ജോസ് നയിച്ചു.
ജില്ലാ പോലീസ് മേധാവിയും സബ് ജഡ്ജും കരുനാഗപ്പള്ളി എ എസ് പിയും പരിശോധനയില്‍ ആദ്യം തന്നെ പങ്കെടുത്തത് ക്യാമ്പിലെത്തിയ മറ്റ് വനിതകള്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കി. കൊല്ലം സിറ്റി പോലീസ് ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍, വനിതാ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, മറ്റ് ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ എന്നിവരുള്‍പ്പെടെ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ക്യാമ്പില്‍ പങ്കെടുത്തു. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന, സബ് ഇന്‍സ്പെക്ടര്‍ സരിത എന്നിവർ പ്രസംഗിച്ചു.