വിദ്യാരംഗം കലാസാഹിത്യവേദി അഞ്ചല്‍ ഉപജില്ല പ്രവർത്തനോദ്ഘാടനം
1575128
Saturday, July 12, 2025 6:23 AM IST
അഞ്ചല്‍ : പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ അഞ്ചല്‍ ഉപജില്ലയിലെ പ്രവര്‍ത്തനോദ്ഘാടനം അലയമണ്‍ ന്യൂ എല്‍പി സ്കൂളില്‍ സംഘടിപ്പിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ. ജഹ്ഫറുദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അലയമണ്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.
നാടന്‍പാട്ട് കലാകാരന് അഭിലാഷ് ആദി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. പ്രമോദ്, വിദ്യാരംഗം ജില്ല കോര്‍ഡിനേറ്റര്‍ വി.ജെ .സന്തോഷ് കുമാര്‍, സി .ഷീലാമണി, ന്യൂ എല്‍പി സ്കൂള്‍ പിടിഎ പ്രസിഡന്റ് പി. സനില്‍കുമാര്‍, എച്ച്എം സീമ ബുഖാരി, വിദ്യാരംഗം ജില്ല പ്രതിനിധി ജിയാസ്ഖാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു ആദി ശാസ്താംകോട്ട അവതരിപ്പിച്ച നാടന്‍ പാട്ടും ശില്പശാലയും നടന്നു. അഞ്ചല്‍ ഉപജില്ലയില്‍ നിന്നുള്ള 72 ഓളം സ്കൂളുകളില്‍ നിന്നുമായി 250 ഓളം കുട്ടികളും അധ്യാപകരുമാണ് ചടങ്ങില്‍ പങ്കെടുത്തത്.