സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു
1574583
Thursday, July 10, 2025 6:06 AM IST
ചാത്തന്നൂർ: ഉളിയനാട് ഗവ. ഹൈസ്കൂളിലെ കായിക പ്രതിഭകൾക്ക് പ്രചോദനം പകർന്ന് ചിറക്കര സർവീസ് സഹകരണ ബാങ്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.
സ്കൂളിൽ ആരംഭിച്ച കരുതൽ പദ്ധതിയുടെ ഭാഗമായാണ് സ്പോർട്സ് കിറ്റ് വിതരണം നടത്തിയത്. ബാങ്ക് സ്റ്റാഫ് സെക്രട്ടറി എസ്. ദിലീപ് വിതരണം നിർവഹിച്ചു.
പ്രഥമാധ്യാപിക ജയകുമാരി കിറ്റുകൾ ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് ആർ .അനിൽകുമാർ അധ്യക്ഷനായിരുന്നു. എസ്എംഎസ് ചെയർമാൻ ദീപു, സീനിയർ അസി.ബീന വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.