നഗരത്തിൽ ലഹരിവേട്ട; യുവാവ് അറസ്റ്റിൽ
1574589
Thursday, July 10, 2025 6:13 AM IST
കൊല്ലം: നഗരത്തിൽ രാസലഹരിയായ എംഡിഎമ്മയുമായി യുവാവ് അറസ്റ്റിൽ. വിപണിയിൽ അഞ്ചര ലക്ഷം രൂപ വില വരുന്ന 107 ഗ്രാം എം ഡി എം എ യുമായി കൊല്ലം ജില്ലയിൽ തട്ടാമല വടക്കേ അറ്റത്ത് വടക്കതിൽ അജിംഷ(32) ആണ് അറസ്റ്റിലായത്.
കൊല്ലം എസിപി യുടെ നേതൃത്വത്തിൽ സബ് ഡിവിഷൻ ഡാൻസാഫ് ടീമും ഈസ്റ്റ് പോലിസും സംയുക്തമായി നടത്തിയ നീക്കലാണ് ഇയാൾ അറസ്റ്റിലാവുന്നത്. കൊല്ലം ജില്ലയിലെ ഈ വർഷത്തെ ഏറ്റവും വലിയ രാസലഹരി വേട്ടയാണ് ഇന്നലെ കൊല്ലം നഗരത്തിൽ നടന്നത്. യുവാവി െ ന്റ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡി എം എ സൂക്ഷിച്ചിരുന്നത്.
കേരള പോലീസി െന്റ യോദ്ധാവ് ആപ്ലിക്കേഷലൂടെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച വിവരമാണ് പ്രതിയിലേക്ക് പോലീസിനെ എത്തിക്കാൻ സഹായകരമായത്.
കൊല്ലം റെയിൽവേ സ്റ്റേഷൻ സമീപം കാണപ്പെട്ട പ്രതിയെ ഡാൻസാഫ് നൽകിയ വിവരം അനുസരിച്ച് കൊല്ലം ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസി െന്റ ചോദ്യം ചെയ്തതിൽ യാതൊരു ഭാവഭേദവും കൂടാതെ ലഹരി ഒന്നും തന്റെ കൈവശമില്ലായെന്നുള്ള നിലപാടിലായിരുന്നു പ്രതി. പോലീസ് ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിക്കുമ്പോൾ പരിശോധന നടത്തിയ ഡോക്ടറോടും ഇയാൾ യാതൊന്നും തന്റെ കൈവശമില്ലായെന്ന നിലപാടിലായിരുന്നു.
പ്രാഥമിക പരിശോധനയിൽ യാതൊരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. തുടർന്ന് പോലീസി െന്റനിർദേശാനുസരണം നടത്തിയ എക്സറേ പരിശോധനയിലാണ് ഇയാളുടെ മലദ്വാരത്തിൽ രണ്ട് പാക്കറ്റുകൾ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്.
കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ സഹായത്തോടുകൂടി മലദ്വാരത്തിൽ നിന്നും എംഡിഎംഎ പാക്കറ്റുകൾ തുടർന്ന് കണ്ടെടുത്തു. രണ്ട് ഗർഭനിരോധന ഉറകളിലായി പ്രത്യേകം പ്രത്യേകം പാക്കറ്റുകളിലായാണ് എംഡി എം എ പാക്ക് ചെയ്തിരുന്നത്. ഒന്നാമത്തെ പാക്കറ്റുകളിൽ 62 ഗ്രാം എംഡിഎംഎയും രണ്ടാമത്തെ പാക്കറ്റിനുള്ളിൽ 55 ഗ്രാം എംഡിഎംഎയും സെല്ലോ ഫൈൻ ടേപ്പ് കൊണ്ട് പൊതിഞ്ഞ് നിലയിൽ കണ്ടെത്തുകയായിരുന്നു.
സെല്ലോ ഫൈൻ ടേപ്പിനുള്ളിൽ ഭദ്രമാക്കിയ എംഡിഎംഎ ഗർഭനിരോധന ഉറയ്ക്കുള്ളിൽ ആക്കി മലദ്വാരത്തിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. ഉള്ളിൽ ആയതുകൊണ്ട് തന്നെ ഇത് പുറത്തേക്ക് എടുക്കുക ശ്രമകരമായിരുന്നു. തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ തന്നെ മഹസർ തയാറാക്കി ആകെയുള്ള 107 ഗ്രാം എംഡിഎം എ ബന്ദവസിൽ എടുത്തു.
ഇയാളിൽ നിന്നും ട്രെയിൻ ടിക്കറ്റും മൂന്ന് എടിഎം കാർഡുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ കൊല്ലം നഗരത്തിൽ വില്പനയ്ക്കായി കൊണ്ട് വന്നതാണെന്നും ബാംഗ്ലൂരിൽ നിന്നും വാങ്ങിയതാണെന്നും പ്രതി സമ്മതിച്ചു.
കൊല്ലം ഈസ്റ്റ് സിഐ അനിൽകുമാർ, ഡൻസാഫ് എസ്ഐ കണ്ണൻ, കൊല്ലം ഈസ്റ്റ് എസ് ഐ സവിരാജൻ, കൊല്ലം സബ് ഡിവിഷൻ ഡാൻസ് അംഗങ്ങളായ സുനിൽ, ഹരി, അനു, സാജു , സീനു എന്നിവരും ഉണ്ടായിരുന്നു.
പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട എംഡിഎംഎ നഗരത്തിൽ വിതരണം ചെയ്യുന്ന മറ്റ് കണ്ണികളെ കുറിച്ച് അന്വേഷിച്ചും വാങ്ങിയതിൻ്റെ ഉറവിടം കണ്ടത്തേണ്ടതുണ്ടെന്നും കൊല്ലം എസിപി എസ്. ഷറീഫ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. തുടർന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തും.