വിദ്യാരംഗം കലാസാഹിത്യവേദി ചവറ ഉപജില്ലാതല പ്രവർത്തനോദ്ഘാടനം
1574591
Thursday, July 10, 2025 6:13 AM IST
ചവറ: വിദ്യാരംഗം കലാസാഹിത്യ വേദി ചവറ ഉപജില്ലയുടെ പ്രവർത്തന ഉദ്ഘാടനം പന്മന എൽപിഎസിൽ പന്മന പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ.അനിത അധ്യക്ഷത വഹിച്ചു.
പ്രഫ. സി. ഉണ്ണികൃഷ്ണൻ, സിമി. വൈ. ബുഷ്റ, പന്മന ബാലകൃഷ്ണൻ, സീനത്ത്, കൊച്ചൊറ്റയിൽ റഷീന, ഹൻസിയ ജില്ലാ പ്രതിനിധി ബിജു എം. ഡാനിയൽ, അഗ്രിയൻ, വിനോദ്, റസീന, വഹീദ, ഹഫ്സത്ത്, അശ്വതി വിജയൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഉപ ജില്ലയിലെ കുട്ടികൾക്കായി സാഹിത്യ - ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.