എസ്എഫ്ഐയും പോലീസും ചേർന്ന് യൂണിവേഴ്സിറ്റികൾ പിടിച്ചെടുക്കുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ
1574581
Thursday, July 10, 2025 6:06 AM IST
കൊട്ടിയം: എസ്എസ്ഐയും പോലീസും ചേർന്ന് യൂണിവേഴ്സിറ്റികൾ പിടിച്ചെടുക്കുന്ന സ്ഥിതിയാണുള്ളതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽ എ. ഉമ്മൻ ചാണ്ടി സാധുജന സഹായ സമിതിയുടെ നേതൃത്വത്തിൽ ഇരവിപുരം എൻഎൻസി ജംഗ്ഷനിൽ സംഘടിപ്പിച്ച വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും ഉമ്മൻ ചാണ്ടി പുരസ്കാരണ വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്സിറ്റിയിൽ സമരം നടത്തിയ വിദ്യാർഥികൾക്കിടയിലേക്ക് ചെന്ന് സമരം ചെയ്യുന്ന കുട്ടികളുടെ കൈയിൽ നിന്നും കടിഞാൺ വാങ്ങി കോലാഹലം ഉണ്ടാക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചെയ്തത്. വൈസ് ചാൻസിലർമാർക്ക് ജീവനിൽ ഭയമില്ലാതെ നടക്കുവാൻ കഴിയുന്നില്ല. സർവകലാശാലകൾ സമാധാനത്തി െ ന്റ ഇടങ്ങളായി മാറണമെന്നും തിരുവഞ്ചൂർ പറഞ്ഞു. നിഷാദ് ചകിരിക്കട അധ്യക്ഷത വഹിച്ചു.
കെപിസിസി നിർവാഹക സമിതി അംഗം അഡ്വ. എ.ഷാനവാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അൻസർ അസീസ് മുതിർന്ന പ്രവർത്തകരെ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം. നാസർ ജനപ്രതിനിധികളെയും, അസൈൻ പള്ളിമുക്ക്, അനസ് ഇരവിപുരം എന്നിവർ ആശാ പ്രവർത്തകരെയും ആദരിച്ചു.മണ്ഡലം പ്രസിഡന്റ ുമാരായ ബൈജു ആലുംമൂട്ടിൽ, മണക്കാട് സലിം എന്നിവർ സ്പോർട്സ് അവാർഡ് വിതരണം നടത്തി. ഡിസിസി അംഗം സലിം അല്ലൂസ് ദേശീയ മാരത്തോൺ താരത്തെ ആദരിച്ചു.
കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ ുമാരായ മഷ്ഹൂർ പള്ളിമുക്ക്, എം.എ. ഷുഹാസ്, വയനക്കുളം സലിം, ഹുസൈൻ എന്നിവർ പ്ലസ്ടു അവാർഡുകളും, എം.എച്ച്. സ്നോഫർ, ഷാജി ഷാഹുൽ, മാൽക്കം വർഗീസ്, ഹാഷിർ കയ്യാലക്കൽ സിയാദ് ഇബ്രാഹിം എന്നിവർ എസ്എസ്എൽസി അവാർഡ് വിതരണവും നടത്തി.
അഡ്വ. എ.ഷാനവാസ് ഖാൻ നൗഷാദ് യൂനുസ്, ദമാം അബ്ദുൾ വാഹിദ് എന്നിവർക്കും ബിസ്മില്ലാ യുവജന സംഘടന, അറഫാ നഗർ റസിഡന്റ്സ് അസോസിയേഷൻ, കൊല്ലൂർവിള ഫ്രണ്ട്സ് എന്നീ സംഘടനകൾക്കും ഉമ്മൻ ചാണ്ടി പുരസ്കാരങ്ങൾ സമ്മാനിച്ചു. ഷാഫി ബഷീർ, അൻസർ കുറവന്റഴികം എന്നിവർ പ്രസംഗിച്ചു.