പോളച്ചിറ ഏലാ വികസനത്തിന്റെ പിതൃത്വത്തിനായുള്ള ബിജെപി ശ്രമം തരംതാഴ്ന്നതെന്ന്
1574859
Friday, July 11, 2025 6:26 AM IST
പരവൂർ : പോളച്ചിറ ഏലാ വികസനത്തി െ ന്റ പിതൃത്വം ഏറ്റെടുക്കാനുള്ള ബിജെപി നേതാവി െ ന്റ ശ്രമം തരം താഴ്ന്ന രാഷ്ട്രീയ അജണ്ടയാണെന്ന് കെപിസിസി അംഗവും യുഡിഎഫ് ചാത്തന്നൂർ നിയോജക മണ്ഡലം ചെയർമാനുമായ നെടുങ്ങോലം രഘു.
ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുജയ് കുമാർ ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലാകളുടെ സമഗ്രവികസനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തയാറാക്കി എൻ.കെ. പ്രേമചന്ദ്രൻ എം പിയ്ക്ക് സമർപ്പിച്ച നിവേദനമാണ് എംപി കേന്ദ്ര കൃഷി-ജലവിഭവ മന്ത്രാലയങ്ങൾക്ക് സമർപ്പിച്ച് വിശദമായ പ്രോജക്ട് സമർപ്പിക്കാനായി അനുമതി നേടിയെടുക്കുന്നതെന്ന് നെടുങ്ങോലം രഘു പ്രസ്താവനയിൽ പറഞ്ഞു.