കേരള ഭരണം പിണറായി വില്പന ചരക്കാക്കുന്നു: അഡ്വ.കെ.ബേബിസൺ
1574586
Thursday, July 10, 2025 6:06 AM IST
പരവൂർ : കേരള ഭരണം പിണറായി സർക്കാർ വില്പന ചരക്കാക്കുന്നുവെന്ന് കെപിസിസി സെക്രട്ടറി അഡ്വ.കെ. ബേബിസൺ. ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നും ആരോഗ്യ മേഖലയിലെ കുത്തഴിഞ്ഞ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ചാത്തന്നൂർ, പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ലത മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം നെടുങ്ങോലം രഘു, കെപിസിസി നിർവാഹക സമിതി അംഗം എൻ.ജയചന്ദ്രൻ, ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ, ഡിസിസി ജനറൽ സെക്രട്ടറി മാരായ എൻ.ഉണ്ണികൃഷ്ണൻ, എസ്.ശ്രീലാൽ , പി.പ്രദീഷ് കുമാർ, സുഭാഷ് പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
മാർച്ചിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ ുമാരായ സുരേഷ് ഉണ്ണിത്താൻ, ആർ.ഡി. ലാൽ, എസ്.വി. ബൈജുലാൽ, കെ.ബിനോയി, ടി.എം ഇഖ്ബാൽ, കെ.ഷെരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.