കൊ​ല്ലം : ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന കെഎ​സ്ആ​ര്‍ടിസി സ്റ്റേ​ഷ​ന്‍ നാ​ലു​നി​ല കെ​ട്ടി​ട​സ​മു​ച്ച​യം ഉ​ള്‍​പ്പെടെ കൊ​ല്ല​ത്ത് നി​ര്‍​മി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​എ​ന്‍.ബാ​ല​ഗോ​പാ​ല്‍.

നി​ല​വി​ലെ ബ​സ് ഗാ​രേ​ജി​ലാ​ണ് പു​തു​സം​വി​ധാ​ന​ങ്ങ​ള്‍ വ​രി​ക​യെ​ന്ന് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് വ്യ​ക്ത​മാ​ക്കി.​പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ​യ്ക്ക് അം​ഗീ​കാ​രം ന​ല്‍​കി. ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ 10 കോ​ടി രൂ​പ​യും എ​ംഎ​ല്‍എ ​ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നു​ള്ള അ​ഞ്ചു കോ​ടി രൂ​പ​യും ചേ​ര്‍​ത്ത് 15 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പൂ​ര്‍​ത്തി​യാ​ക്കു​ക.

നാ​ലു നി​ല​ക​ളി​ലാ​യി 34,432 ച​തു​ര​ശ്ര അ​ടി​യാ​ണ് ആ​കെ വി​സ്തീ​ര്‍​ണം. ഒ​ന്നാം നി​ല​യി​ല്‍ ഗാ​രേ​ജ്, ഓ​ഫീ​സു​ക​ള്‍, ഇ​ല​ക്്ട്രി​ക്ക​ല്‍-​സ്റ്റോ​ര്‍ റൂം, ​ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള വി​ശ്ര​മ മു​റി​ക​ള്‍, ലി​ഫ്റ്റ് എ​ന്നി​വ​യും ര​ണ്ടാം നി​ല​യി​ല്‍ കൊ​റി​യ​ര്‍ റൂം, ​

ശീ​തീ​ക​രി​ച്ച ഫാ​മി​ലി വെ​യ്റ്റിം​ഗ് റൂ​മു​ക​ള്‍, സ്ത്രീ​ക​ള്‍​ക്ക് ഫീ​ഡി​ംഗ് റൂം ​ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ത്യേ​ക കാ​ത്തി​രു​പ്പ് കേ​ന്ദ്ര​ങ്ങ​ള്‍, സു​ര​ക്ഷാ മു​റി, പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്, പൊ​തു ശൗ​ചാ​ല​യ​ങ്ങ​ള്‍, ബു​ക്കിം​ഗ്, അ​ന്വേ​ഷ​ണ കൗ​ണ്ട​റു​ക​ള്‍ എ​ന്നി​വ ഒ​രു​ക്കും.

മൂ​ന്നാം നി​ല​യി​ല്‍ പു​രു​ഷ​ന്മാ​ര്‍​ക്കു​ള്ള ഡോ​ര്‍​മെ​റ്റ​റി, ഷീ-​ഷെ​ല്‍​ട്ട​ര്‍, കെ​യ​ര്‍ ടേ​ക്ക​ര്‍ മു​റി, റെ​സ്റ്റോ​റ​ന്‍റ് എ​ന്നി​വ​യും ക്ര​മീ​ക​രി​ക്കും. നാ​ലാം നി​ല​യി​ല്‍ ഡ്രൈ​വ​ര്‍, ക​ണ്ട​ക്‌ടര്‍, സ്ത്രീ ​ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള വി​ശ്ര​മ​മു​റി​ക​ള്‍, ബ​ജ​റ്റ് ടൂ​റി​സം, ഡിടിഒ ​എ​ന്നി​വ​യ്ക്കാ​യി മു​റി​ക​ള്‍, ഓ​ഫീ​സ് ഏ​രി​യ, കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ എ​ന്നി​വ​യും സ​ജ്ജീ​ക​രി​ക്കും. ചു​റ്റു​മ​തി​ല്‍, പ്ര​വേ​ശ​ന ക​വാ​ടം, ജ​ല​വി​ത​ര​ണം എ​ന്നി​വ​യും ഉ​ണ്ടാ​കും.

പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് പു​തി​യ റോ​ഡും നി​ര്‍​മി​ക്കും. പ്ര​ധാ​ന നി​ര​ത്തി​നോ​ട് ചേ​ര്‍​ന്ന് സ്റ്റാ​ന്‍​ഡ് വ​രു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​കും. നി​ല​വി​ലെ ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​ത്തി കൂ​ടു​ത​ല്‍ ബ​ല​പ്പെ​ടു​ത്തും. എം .​മു​കേ​ഷ് എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്‌ടര്‍ എ​ന്‍ .ദേ​വി​ദാ​സ്, എ​ഡി​എം ജി .​നി​ര്‍​മ​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഒപ്പമുണ്ടായിരുന്നു.