അനില രവീന്ദ്രന് ശേഷം അജിംഷ
1574590
Thursday, July 10, 2025 6:13 AM IST
കൊല്ലം: നഗരത്തിൽ ഈ വർഷം ഇത് രണ്ടാം തവണയാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ പാക്കറ്റുകൾ പോലീസ് പിടിച്ചെടുക്കുന്നത്. വിദേശത്തുനിന്നും സ്വർണം കടത്തുന്ന അതേ മാതൃകയാണ് ഇപ്പോൾ ലഹരിക്കടത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന് പോലീസ് പറയുന്നു.
മറ്റേത് രീതിയിൽ കടത്തിയാലും പിടിക്കപ്പെടും എന്ന അവസ്ഥ വന്നപ്പോഴാണ് അത്യന്തം അപകടകരമായ രീതിയിലുള്ള ഈ മാർഗം ഉപയോഗിച്ചുവരുന്നത്. ലഹരി വില്പനയിലൂടെ ലഭിക്കുന്ന അമിത ലാഭവും മറ്റൊരു കാരണമാണ്. നാലുമാസം മുമ്പ് കൊല്ലം സിറ്റിയിലെ ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ പനയം സ്വദേശിയായ അനില രവീന്ദ്ര െന്റ കൈവശത്തു നിന്നും 96 ഗ്രാം എംഡിഎംഎ പിടികൂടിയതിൽ 50 ഗ്രാം ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
ബംഗളൂരുവിൽ നിന്നും വന്ന അനിലയുടെ കാറിൽ നിന്നും 46 ഗ്രാം രാസലഹരി ആദ്യം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ 46 ഗ്രാം അല്ലാതെ വേറെ ലഹരി കൈവശം ഇല്ല എന്ന നിലപാടിലായിരുന്നു യുവതി. എന്നാൽ 46 ഗ്രാം എംഡിഎംഎ മാത്രമായി ബംഗളുരുവിൽ നിന്നും കൊല്ലം വരെ വരില്ല എന്നുള്ള പോലീസി െന്റ സംശയമാണ് മെഡിക്കൽ പരിശോധനയ്ക്കായി ഇവരെ വിധേയമാക്കുന്നത്.
തുടർന്ന് കൂടുതൽ എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. ഇന്നലെ കൊല്ലം നഗരത്തിൽ അറസ്റ്റിലായ അജിം ഷായും എംഡിഎംഎ ത െ ന്റ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു. അനില രവീന്ദ്രൻ 50 ഗ്രാം ആണ് ഒളിപ്പിച്ചുവച്ചതെങ്കിൽ അജിംഷാ രണ്ട് പായ്ക്കറ്റുകളിലായി 107 ഗ്രാം എംഡിഎംഎം ആണ് ഗർഭനിരോധന ഉറയ്ക്കുള്ളിലാക്കി കടത്തിക്കൊണ്ടുവന്നത്. ഈ വർഷം കൊല്ലം സബ് ഡിവിഷ െ ന്റ കീഴിൽ മാത്രം പിടിക്കപ്പെടുന്ന എട്ടാമത്തെ കേസാണിത്.
പൊതുജനങ്ങളുടെ സഹകരണം ഇക്കാര്യത്തിൽ അനിവാര്യമാണെന്നും ഏതെങ്കിലും തരത്തിൽ ഉള്ള വിവരങ്ങൾ കേരള പോലീസിന്റെ യോദ്ധാവ് 99959 66666 എന്ന നമ്പറിൽ അറിയിക്കാം.