വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു
1574849
Friday, July 11, 2025 6:17 AM IST
ചവറ : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള കൊല്ലം ജില്ലാ മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ് "മികവ്- 2025" വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു.
നീണ്ടകര പരിമണം ശ്രീശക്തി സ്വതന്ത്ര നായർ കരയോഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. വിദ്യാർഥികൾ അവരവർ പഠിക്കുന്ന കാര്യങ്ങൾ സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കണം. സാധ്യമായതെല്ലാം നമ്മുടെ സമൂഹത്തിനായി ചെയ്യാൻ യുവതലമുറ തയാറാകണമെന്നും മന്ത്രി പറഞ്ഞു. ഇൻഷ്വറൻസ് ആനുകൂല്യ വിതരണവും നടന്നു.
സുജിത്ത് വിജയൻപിള്ള എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി.മത്സ്യഫെഡ് ചെയർമാൻ ടി .മനോഹരൻ , ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .രാജീവൻ,
ജില്ലാ പഞ്ചായത്തംഗം സി.പി .സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയി ആന്റണി, പഞ്ചായത്ത് അംഗങ്ങളായ എസ് .സേതുലക്ഷ്മി, ഷേർളി ഹെൻട്രി, മത്സ്യഫെഡ് ജില്ലാ മാനേജർ എസ് .അനിതകുമാരി, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങൾ , വിവിധ യൂണിയൻ പ്രതിനിധികൾ , ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.