ആശ്രാമം ഇഎസ്ഐ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തുന്നതിന് സ്ഥലം വിട്ടുനൽകണമെന്ന്
1574854
Friday, July 11, 2025 6:26 AM IST
കൊല്ലം: ആശ്രാമം ഇഎസ്ഐ മോഡൽ ആൻഡ് സൂപ്പർ സെപ്ഷാലിറ്റി ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തുന്നതിന് പാർവതി മില്ലി െ ന്റ സ്ഥലം വിട്ടുനൽകണമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സെക്രട്ടറി വന്ദനാ ഗുർനാനി, ടെക്സൈ്റ്റയിൽ വകുപ്പ് സെക്രട്ടറി നീലം ഷാമി റാവുവിനോട് ആവശ്യപ്പെട്ടതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു.
ചട്ടം 377 പ്രകാരം പാർവതി മില്ലി െ ന്റ സ്ഥലം എത്രയും പെട്ടെന്ന് ടെക്സ്റ്റൈൽ മന്ത്രാലയം തൊഴിൽ മന്ത്രാലയത്തിന് കൈമാറണമെന്നാവശ്യപ്പെട്ടു കൊണ്ടുളള സബ്മിഷനെ തുടർന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ നടപടി.
പാർവതി മില്ലി െ ന്റ സ്ഥലവുമായി ബന്ധപ്പെട്ട് ഡൽഹി ഹൈകോടതിയിൽ നിലനിൽക്കുന്ന ആർബിട്രേഷൻ കേസ് സത്വരമായി തീർപ്പാക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് ഭൂമി കൈമാറ്റത്തിനുളള നടപടികൾ ത്വരിതപ്പെടുത്തണമെന്നും തൊഴിൽ വകുപ്പ് സെക്രട്ടറി ടെക് സ്റ്റൈൽ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു.