കൊല്ലം തുറമുഖത്ത് കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ; ധാരണാപത്രം ഒപ്പിട്ടു
1574585
Thursday, July 10, 2025 6:06 AM IST
കൊല്ലം : കൊല്ലം തുറമുഖത്ത് കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ സർവീസ് ആരംഭിക്കാൻ നടപടികൾ ആരംഭിച്ചു. ഇതി െ ന്റ ആദ്യപടിയായി സ്വകാര്യ ഏജൻസിയുമായി സംസ്ഥാന മാരിടൈം ബോർഡ് ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഇതുസംബന്ധിച്ച് കൊച്ചിയിലുള്ള സ്വകാര്യ ഏജൻസിയും മാരിടൈം ബോർഡ് അധികൃതരും കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കയറ്റുമതി ചെയ്യാനുള്ള ചരക്കുകൾ സംഭരിച്ച് കണ്ടെയ്നറുകളിൽ നിറയ്ക്കുന്നതിനാണ് ഫ്രെയിറ്റ് സ്റ്റേഷൻ തുടങ്ങുന്നത്.
ധാരണാപത്രത്തിൽ ഒപ്പിട്ടതി െ ന്റ ഭാഗമായി കൊല്ലം തുറമുഖത്തെ ഗോഡൗണുകൾ അറ്റകുറ്റ പണി നടത്തുന്നതിനു നടപടികൾ തുടങ്ങി. തുടർന്നാണ് സ്വകാര്യ കമ്പനി മാരിടൈം ബോർഡുമായി കരാർ ഉണ്ടാവുക.
കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്ന് വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള ചരക്കുകൾ കൊല്ലം പോർട്ടിലെ വെയർഹൗസിൽ സംഭരിക്കും. തുടർന്ന് അവ കണ്ടെയ്നറുകളിൽ നിറച്ച് കസ്റ്റംസ് പരിശോധനയ്ക്കുശേഷം സീൽ പതിച്ച് ട്രക്കിലോ ലോറിയിലോ വിഴിഞ്ഞം പോർട്ടിലേക്ക് കൊണ്ടുപോകും. തിരികെ വിഴിഞ്ഞത്ത് ഇറക്കുമതി ചെയ്യുന്നവ കൊല്ലത്തേക്കും സമീപ ജില്ലകളിലേക്കുമുള്ള ചരക്കുകൾ കണ്ടെയ്നറുകളിൽ ട്രക്ക് മാർഗം കൊല്ലം തുറമുഖത്തേക്കും കൊണ്ടുവരും.
പിന്നീട് ഇവ ലോറിയിൽ ഉടമകൾക്ക് കൈമാറും. ഭാവിയിൽ ചരക്ക്വർധന അനുസരിച്ച് കടൽമാർഗം ബാർജിലാകും വിഴിഞ്ഞം തുറമുഖത്തേക്കും തിരികെയും കണ്ടെയ്നറുകൾ കൊണ്ടുപോകുന്നത്.
ആദ്യം കൊല്ലം തുറമുഖത്ത ഒരു വെയർഹൗസാണ് കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ സർവീസിനായി വിട്ടുകൊടുക്കുക. മറ്റൊന്നിൽ കൊല്ലം, ആലപ്പുഴ തീരങ്ങളിൽ സമീപകാലത്ത് അടിഞ്ഞ കണ്ടെയ്നറുകൾ എത്തിച്ച് സൂക്ഷിച്ചിരിക്കുകയാണ്.
ഇവ പൂർണമായും മാറ്റിക്കഴിഞ്ഞാൽ ഭാവിയിൽ ഈ വെയർഹൗസും ഫ്രെയിറ്റ് സ്റ്റേഷനു നൽകാനാണ് ധാരണ. ആവശ്യമെങ്കിൽ ഓപ്പൺ യാർഡുകളും ഇതിനായി വിട്ടുകൊടുക്കും. വെയർഹൗസിനും യാർഡിനും പുറമേ കണ്ടെയ്നറുകൾ ഇറക്കാനും കയറ്റാനും ക്രെയിൻ, റീച്ച് സ്റ്റാക്കർ എന്നിവയും നൽകും. 1450 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് വെയർഹൗസ്. ഒരു ചതുരശ്ര മീറ്ററിന് 25രൂപയാണ് പ്രതിദിന വാടക.
യാർഡ് 16000ചതുരശ്ര മീറ്ററാണ് ഒരുചതുരശ്ര മീറ്ററിന് 60രൂപയാണ് ആഴ്ച വാടക. ഫ്രെയിറ്റ് സ്റ്റേഷൻ പ്രവർത്തന സജ്ജമായാൽ അത് കൊല്ലം തുറമുഖ വികസനത്തി െ ന്റയും ജില്ലയുടെ സമഗ്ര വികസനത്തിനും സുപ്രധാന നാഴികകല്ലായി മാറും.