സെന്റ് ജോൺസ് കോളജിൽ ബിരുദ ക്ലാസുകൾക്ക് തുടക്കം
1574587
Thursday, July 10, 2025 6:06 AM IST
അഞ്ചൽ : അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ നാല് വർഷ ബിരുദ ക്ലാസുകളുടെ വിജ്ഞാനോത്സവത്തി െ ന്റ ഉദ്ഘാടനം കാര്യവട്ടം ഗവൺമെന്റ് കോളേജിലെ പ്രഫ. ഗ്ലാഡ്സൺ രാജ് നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. നിഷ തോമസ് അധ്യക്ഷത വഹിച്ചു. കോളജ് ബർസാർ ഫാ. ക്രിസ്റ്റി ചരുവിള, അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം അംബിക കുമാരി, പിടിഎ വൈസ് പ്രസിഡന്റ് ദിലീപ്, കോർഡിനേറ്റർ ഡോ.സിബി.സി.ബാബു എന്നിവർ പ്രസംഗിച്ചു.
പ്രവേശനം ലഭിച്ച ഒന്നാംവർഷ വിദ്യാർഥികൾക്ക് കോളജിൽ വരവേൽപ്പ് നൽകി.