വർണക്കൂടാരം തുറന്നു
1574846
Friday, July 11, 2025 6:17 AM IST
ചവറ : പ്രീ പ്രൈമറി കുട്ടികൾക്കായി കൊറ്റംകുളങ്ങര ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വർണക്കൂടാരം തുറന്നു. ചവറ സമഗ്ര ശിക്ഷാ കേരളം ബിആർസി സ്റ്റാർസ് പദ്ധതി വഴി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം സുജിത്ത് വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്എസ്കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ജി.കെ .ഹരികുമാർ മുഖ്യാതിഥിയായി. വിദ്യാകരണം മിഷൻ ജില്ലാ കോർഡിനേറ്റർ കിഷോർ കൊച്ചയ്യം പദ്ധതി വിശദീകരണം നടത്തി.
കുട്ടികളുടെ ശേഷികളെ പരിപോഷിപ്പിക്കുന്ന വിവിധ ഇടങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ ,വൈസ് പ്രസിഡന്റ് ഐ. ജയലക്ഷ്മി ,ജില്ലാ പ്രോഗ്രാം ഓഫീസർ സബീന എന്നിവർ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് ,എസ് എം സി ചെയർമാൻ പ്രസന്നകുമാർ,പ്രിൻസിപ്പൽ എസ് .മായാദേവി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ റെജിമോൾ, ഹൈസ്കൂൾ പ്രഥമാധ്യാപിക സുലത, ബിആർസി ട്രെയിനർ മേരി ഉഷ, ശൈലേഷ് കുമാർ , കൃഷ്ണകുമാർ ,ഉണ്ണികൃഷ്ണപിള്ള ദിവ്യ കൃഷ്ണൻ , മേരി മാത്യു , കെ.എൽ.സജീവ് കുമാർ, അശ്വതി തുടങ്ങിയവർ പ്രസംഗിച്ചു.