നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ
1574582
Thursday, July 10, 2025 6:06 AM IST
കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. തഴുത്തല, തൊടിയിൽ പുത്തൻ വീട്ടിൽ ഷൈൻ (32) ആണ് കരുതൽ തടങ്കലിലായത്. ഷൈൻ 2019 മുതലുള്ള കാലയളവിൽ കൊട്ടിയം, ഇരവിപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കൊലപാതകശ്രമം, വ്യക്തികൾക്ക് നേരെയുള്ള കൈയ്യേറ്റം, നരഹത്യാശ്രമം, തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാൾ മുൻപും കാപ്പാ നിയമപ്രകാരം ആറ് മാസത്തെ കരുതൽ തടങ്കൽ അനുഭവിച്ചിട്ടുണ്ട്.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഇയാൾ വീണ്ടും കേസിൽ പ്രതിയായതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ സമർപ്പിച്ച റിപ്പോർട്ടി െ ന്റ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ കളക്ടർ എൻ.ദേവിദാസാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
കൊട്ടിയം പോലീസ് ഇൻസ്പെക്ടർ പ്രദീപ് എസ്ഐ ജോയി, സിപിഒ മാരായ പ്രവീൺചന്ദ്, ഷെമീർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.