ചാത്തന്നൂർ ദേശീയപാതയിൽ വെള്ളക്കെട്ട്
1574858
Friday, July 11, 2025 6:26 AM IST
ചാത്തന്നൂർ : ചാത്തന്നൂർ പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ലൈബ്രറിക്ക് മുമ്പിൽ ദേശീയപാത പണി പൂർത്തിയായ ഭാഗത്ത് വെള്ളം കെട്ടി കിടക്കുന്നു. ഊറാംവിളയിൽ അടിപ്പാതക്ക് മുകളിൽ പണിപൂർത്തിയായ പല ഭാഗങ്ങളും ഗതാഗത യോഗ്യമല്ലാതായി.
നേരത്തേ വാഹനങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്ന ഭാഗമാണിത്. ഇവിടെ പല ഭാഗങ്ങളും കുത്തിപ്പൊളിച്ച് വീണ്ടും പണി നടക്കുകയാണ്. മേൽനോട്ടത്തി െ ന്റയും എൻജിനിയറിംഗ് വൈദഗ്ധ്യത്തി െ ന്റയും അഭാവത്തിലേക്കാണ് ഇതൊക്കെ വിരൽ ചൂണ്ടുന്നത്.
നിർമാണം നടക്കുന്നിടങ്ങളിൽ ഹൈവേ അഥോറിറ്റിയുടെ നിതാന്ത ജാഗ്രത ഉണ്ടാകണമെന്ന് ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജി. ദിവാകരൻ ആവശ്യപ്പെട്ടു.