പീഡന ശ്രമം; യുവാവ് റിമാൻഡിൽ
1574848
Friday, July 11, 2025 6:17 AM IST
കൊല്ലം: ബധിരയും മൂകയുമായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. മയ്യനാട് കുണ്ടുകുളത്തിന് സമീപം വയലില്‍ പുത്തന്‍വീട്ടില്‍ റഫീഖ് (32 )ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 30ന് വൈകുന്നേരം മറ്റാരും ഇല്ലാതിരുന്ന സമയം നോക്കി യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ഇയാളുടെ പിടിയില്‍ നിന്നും കുതറി മാറി രക്ഷപ്പെട്ട് ഓടിയതോടെ ഇയാള്‍ ശ്രമം ഉപേക്ഷിച്ച് സ്ഥലത്ത് നിന്നും പോയി.
യുവതി പോലീസില്‍ പരാതി നല്കിയതായ് മനസിലാക്കിയ പ്രതി പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായുള്ള തെരച്ചില്‍ നടന്ന് വരവെ ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അലക്സാണ്ടര്‍ തങ്കച്ചന് ലഭിച്ച വിവരത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ നിന്നും പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ പ്രദീപിന്റെ നിര്‍ദേശപ്രകാരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജോയ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദു, അരുണ്‍കുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.