ഇലക്ട്രിക് പോസ്റ്റ് സ്കൂൾ ബസിനു മുകളിൽ വീണു
1575113
Saturday, July 12, 2025 6:08 AM IST
കുളത്തൂപ്പുഴ: തിരുവനന്തപുരം തെങ്കാശി അന്തർസംസ്ഥാന പാതയിൽ നെടുവന്നൂർ കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിനും കൂവക്കാട് ജംഗ്ഷനും ഇടയിൽ കാറ്റിൽ മരം കടപുഴകി ഇലക്ട്രിക് പോസ്റ്റുമായി സ്കൂൾ ബസിനു മേൽ വീണു. അന്തർ സംസ്ഥാന പാതയിലൂടെ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ മുകളിലേക്ക് പോസ്റ്റ് പതിച്ചു. വൻ അപകടം ഒഴിവായി.
കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റിൽ വിദ്യാർഥികൾക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിദ്യാർഥികൾക്ക് ആർക്കും പരിക്കില്ല. അപകടത്തോടെ കുളത്തൂപ്പുഴ പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായി തകരാറിലായി.
അന്തർ സംസ്ഥാന പാതയിൽ റോഡി െ ന്റ ഇരുവശങ്ങളിലുമായി അനേകം മരങ്ങൾ മൂട് ദ്രവിച്ച് ഏത് സമയത്തും റോഡിലേക്ക് പതിക്കുന്ന സ്ഥിതിയിലാണ്. ഇത് സംബന്ധിച്ച് പ്രദേശവാസികളും നാട്ടുകാരും നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഒരു പരിഹാരവും ഉണ്ടായിട്ടില്ല.