കൊട്ടാരക്കരയിൽ തെരുവുനായയുടെ ആക്രമണം : ആറു പേർക്ക് കടിയേറ്റു
1575110
Saturday, July 12, 2025 6:08 AM IST
പുനലൂർ: കൊട്ടാരക്കരയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. ആറു പേർക്ക് നായയുടെ കടിയേറ്റു. ആര്യ ഭവനിൽ കുശല കുമാരി (53), അഖിൽ നിവാസിൽ ഗോപിനാഥൻ (70),സദാനന്ദ പുരം അജിൻ ഭവനിൽ സാംകുഞ്ഞ് (61), കൊട്ടാരക്കര വിജയഭവനിൽ ശകുന്തള (59), പുലമൺദീപത്തിൽ സുരേഷ് കുമാർ (66),
ഗണപതി ക്ഷേത്രത്തിൽ തൊഴാൻ എത്തിയ ബാംഗ്ലൂർ സ്വദേശി ഗംഗാധരൻ (68), കാെട്ടാരക്കര തോട്ടും കര വീട്ടിൽ (50), തൃക്കണ്ണമംഗൽ മുളവന കിഴക്കേതിൽ ജോസഫ് ജോൺ (60) എന്നിവർക്കാണ് തെരുവവുനായയുടെ കിടിയേറ്റത്.
പലർക്കും കാലിലും തലയ്ക്കും നടുവിനുമാണ് കടിയേറ്റത്. മൂക്കിൽ കടിയേറ്റ ഗാേപിനാഥന് ഗുരുതരപരിക്കാണുള്ളത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രുഷ നൽകി.