കുളത്തൂപ്പുഴയിലെ പൊതുമാർക്കറ്റ് എപ്പോള്‍വേണമെങ്കിലും നിലംപൊത്താം
1575123
Saturday, July 12, 2025 6:23 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വർഷങ്ങൾക്കു മുമ്പ് നിർമിച്ച പൊതുമാർക്കറ്റ് കെട്ടിടവും വ്യാപാരസ്ഥാപനങ്ങളും നാടിനു തന്നെ ഭീഷണി ഉയർത്തുന്നു. അപകടാവസ്ഥയിൽ ഏത് സമയവും ഇടിഞ്ഞു വീഴുന്ന അവസ്ഥയിലാണ് മാർക്കറ്റ് കെട്ടിടവും വ്യാപാരസ്ഥാപനങ്ങളും എന്നതാണ് യാഥാർഥ്യം.
സമയാ സമയങ്ങളില്‍ വേണ്ട അറ്റകുറ്റ പണികള്‍ നടത്തി സംരക്ഷിക്കാന്‍ അധികൃതര്‍ തയാറാകാതെ വന്നതോടെയാണ് മേല്ക്കുരയിലെ ഇരുമ്പ് കമ്പികള്‍ ദ്രവിച്ചും കോണ്‍ക്രീറ്റ് പാളികള്‍ പൊട്ടിത്തകര്‍ന്നും ഭിത്തികളിലെ ഇഷ്ടികയും കട്ടകളും ദ്രവിച്ച് പൊടിഞ്ഞും കുളത്തൂപ്പുഴ പൊതുമാര്‍ക്കറ്റ് കെട്ടിടം ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലെത്തിയത്.
പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും സമീപവാസികള്‍ക്കും ഒരുപോലെ കെട്ടിടം ഭീഷണിയായി തുടരുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിർമിച്ച കെട്ടിടത്തിനുള്ളിലെ സ്റ്റാള്‍ മുറികള്‍ എല്ലാം ഇഷ്ടികകള്‍ ദ്രവിച്ച് തകര്‍ന്നടിഞ്ഞ നിലയിലാണുള്ളത്.
മേല്‍ക്കൂരയില്‍ പലയിടത്തും ആല്‍മരം വളര്‍ന്നതോടെ കോണ്ക്രീറ്റിനുള്ളിലേക്ക് മഴവെള്ളം ഊര്‍ന്നിറങ്ങി ഭിത്തികളെല്ലാം നനഞ്ഞു കുതിര്‍ന്ന അവസ്ഥയിലാണ്.
നിലവില്‍ മത്സ്യവ്യാപാര കേന്ദ്രവും കടകളും, അട്ടിറച്ചി, മാട്ടിറച്ചി സ്റ്റാളുകളും പ്രവര്‍ത്തിക്കുന്ന ഭാഗവും ഏറെ ദുരവസ്ഥയിലാണ്. ആട്ടിറച്ചി സ്റ്റാളിനുള്ളില്‍ മേല്‍ക്കൂര താഴേക്ക് വീഴാതിരിക്കാന്‍ മുറിയുടെ നടുക്ക് തടികൊണ്ട് താങ്ങ് കൊടുത്ത നിലയിലാണ്. ചന്ത ദിവസങ്ങളിലും മറ്റും കച്ചവടത്തിനായി നിരവധി വ്യാപാരികളും സാധനങ്ങള്‍ വാങ്ങാനായി പൊതുജനവും ഇവിടേക്ക് എത്താറുണ്ട് .
പൊതു മാര്‍ക്കറ്റിനോട് ചേര്‍ന്ന് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ അവരുടെ താമസ സ്ഥലത്തേക്ക് കടന്നു പോകുന്നതും മാര്ക്കറ്റ്കെട്ടിടത്തിനുള്ളിലൂടെയാണ്. പൊതു മാര്‍ക്കറ്റ് നവീകരണത്തിനായി പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അതു നടപ്പിലാകുന്ന മുറക്ക് കെട്ടിടം പൊളിച്ചു നീക്കം ചെയ്യാമെന്നുമുള്ള മറുപടിയാണ് അധികൃതർ നൽകുന്നത്.
അതേ സമയം തകര്‍ച്ചയിലായി വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിസര വാസികള്‍ക്കും അടക്കം ഭീഷണിയായ കെട്ടിടം പൊളിച്ചു നീക്കുന്നതിനു പൊതു മാര്‍ക്കറ്റ് നവീകരണം ആരംഭിക്കുന്നതു വരെ കാത്തിരിക്കുക എന്നത് ദുരന്തമുണ്ടാകാന്‍ കാത്തിരിക്കുന്നതിനു സമാനമാകും. അടിയന്തിരമായി ഈ കെട്ടിടം പൊളിച്ചു നീക്കി സാധാരണക്കാരായ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.