കൊ​ല്ലം: യു​എ​ഇ ഷാ​ർ​ജ​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട കൊ​ല്ലം സ്വ​ദേ​ശി​നി വി​പ​ഞ്ചി​ക​യു​ടെ​യും മ​ക​ൾ ഒ​രു വ​യ​സു​കാ​രി വൈ​ഭ​വി നി​തീ​ഷി​ന്‍റെ​യും ദൂ​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലു​ള​ള മ​ര​ണം സം​ബ​ന്ധി​ച്ച് സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സം​ശ​യാ​സ​പ്ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും വി​പ​ഞ്ചി​ക​യു​ടെ മാ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ബ്ര​ഹ്മ​ണ്യം ജ​യ​ശ​ങ്ക​റും യു​എ​ഇ ഇ​ന്ത്യ​ൻ എം​ബ​സി അം​ബാ​സ​ഡ​ർ സ​ഞ്ജ​യ് സു​ധീ​റും​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും പെ​ട്ടെ​ന്ന് ജ​ന്മ​നാ​ട്ടി​ലേ​യ്ക്ക് അ​യ​ക്ക​ണ​മെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം ​പി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.