റീഹാബിലിറ്റേഷൻ രംഗത്തെ പുതിയ മാറ്റങ്ങൾക്കായി കൈകോർത്ത് അമൃത ഹട്ട് ലാബ്സും സക്ഷമയും
1575300
Sunday, July 13, 2025 6:37 AM IST
അമൃതപുരി (കൊല്ലം): റീഹാബിലിറ്റേഷൻ രംഗത്തെ പുത്തനുണർവിനായി കൈകോർത്ത് അമൃത ഹട്ട് ലാബ്സും സമദൃഷ്ടി ക്ഷമതാ വികാസ് ഏവം അനു സാന്താൻ മണ്ഡ എന്ന സക്ഷമയും. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ പ്രവർത്തിക്കുന്ന ഹ്യുമാനിറ്റേറിയൻ ടെക്നോളജി ലാബ്സും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സക്ഷമയും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു.
അമൃത വിശ്വവിദ്യാപീഠം കോർപ്പറേറ്റ് ആന്റ് ഇൻഡസ്ട്രിയൽ റിലേഷൻ പ്രിൻസിപ്പിൽ ഡയറക്ടർ സി. പരമേശ്വരൻ, സക്ഷമ സംസ്ഥാന പ്രസിഡന്റ് ഡോ. പി, ബാലചന്ദ്രൻ എന്നിവർ ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഇരുകൂട്ടരും പ്രധാനമായും ചേർന്ന് പ്രവർത്തിക്കുക. ധാരണാപത്രം പ്രകാരം സമൂഹത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കാവശ്യമായ പ്രായോഗിക ചികിത്സാ ഉപകരണങ്ങളും ആപ്ലിക്കേഷനുകളും നിർമിക്കുകയെന്നതാണ് അമൃത ഹട്ട് ലാബ്സി െ ന്റ പ്രധാന ചുമതല. അമൃത വിശ്വവിദ്യാപീഠം ഹ്യുമാനിറ്റേറിയൻ ലാബ്സ് തന്നെ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളായിരിക്കും ഇതിനായി ഉപയോഗപെടുത്തുക.
ഗവേഷണ പ്രവർത്തനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയെന്നതാണ് സക്ഷമയുടെ ദൗത്യം. മേഖലയിൽ സക്ഷമക്കുള്ള അനുഭവങ്ങളും അമൃതയുടെ ഗവേഷണ വൈദഗ്ധ്യവും ഒന്നിച്ച് വരുമ്പോൾ സമൂഹത്തിൽ വലിയ മാറ്റം വരുത്താനാകുമെന്ന് സക്ഷമയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. പി. ബാലചന്ദ്രൻ പറഞ്ഞു.